കോഴിക്കോട്: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. നാളെ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഹുലിന് വമ്പന്‍ സ്വീകരണം നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് വയനാട്. നാളെ രാത്രി കോഴിക്കോട് എത്തുന്ന രാഹുല്‍ മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തി പത്രിക സമര്‍പ്പിക്കും. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.
പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
അതേസമയം രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഒരുക്കള്‍ നടക്കുക.
Post Your Comments