വാഷിങ്ടണ്‍ : ഇന്ത്യയുടെ വമ്പന്‍ വിജയമായ ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ രംഗത്തെത്തി. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്നാണ് നാസയുടെ ആരോപണം. നാസയുടെ തലവന്‍; ജിം ബ്രൈഡന്‍ സ്‌റ്റൈന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്‍ സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്.
ഭൂമിയില്‍ നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെസ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ് ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍ നിന്ന് ഏറെ താഴെയാണ് ഈ ഉപഗ്രഹം സ്ഥിതിചെയ്തിരുന്നത്. എന്നാല്‍ ചിതറിയ ഉപഗ്രഹ ഭാഗങ്ങളില്‍ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും ബ്രൈഡന്‍ ;സ്‌റ്റൈന്‍ പറഞ്ഞു.
Post Your Comments