NattuvarthaKerala

ഡെമോ ഹട്ടിന് മികച്ച ജനപിന്തുണ; ഇതുവരെയെത്തിയത് ആയിരത്തിലധികം പേര്‍

കാസര്‍ഗോഡ്‌ : പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത് എളുപ്പമാക്കാന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡെമോ ഹട്ടിന് മികച്ച ജനപിന്തുണ. ഇതുവരെയായി ഡെമോ ഹട്ടില്‍ എത്തിയവരുടെ എണ്ണം ആയിരം കവിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍് പുതുതായി ആവിഷ്‌കരിച്ച വിവിപാറ്റും ഇലട്രോണിക് വോട്ടീംഗ് മെഷീനും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുമാണ് വോട്ടിംഗ് പരിശീലന കേന്ദ്രം ആരംഭിച്ചത്. ദിവസവും നൂറുകണിക്കിനുപേരാണ് വോട്ടിംഗ് പരിശീലനത്തിമായി ഇവിടെ എത്തുന്നത്.

കഴിഞ്ഞ 21ന് കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച ഡെമോ ഹട്ട് രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് പ്രവര്‍ത്തനം. കളക്ടറേറ്റില്‍ എത്തുന്നവര്‍ക്കും പൊതുജനത്തിനും, കന്നി വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്ത് പരിശീലിക്കുന്നതിനും സംശയ ദുരീകരണത്തിനും ഏറെ ഉപയോഗപ്രദമാണ് ഡെമോ ഹട്ട്. തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയിലെ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ) മെഷീന് ഉപയോഗിക്കുന്നുണ്ട്. വിവിപാറ്റ് മെഷീനിലൂടെ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ തന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് വോട്ടര്‍മാര്‍ക്ക് ഇതുവഴി ഉറപ്പാക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button