Latest NewsKerala

സംസ്ഥാനത്ത് മദ്യ വിലയില്‍ ഇന്ന് മുതല്‍ വര്‍ദ്ധന

തിരുവനന്തപുരം: രണ്ട് ശതമാനം വില്പന നികുതി കൂട്ടിയതിനാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിലയില്‍ ഇന്നു മുതല്‍ നേരിയ വര്‍ദ്ധനയുണ്ടാവും. സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും പ്രിമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയുടെയും വരെ വര്‍ദ്ധനവ് ഉണ്ടാവും.

ബിയറിന്റെ വില കൂടില്ല കൂടാതെ പൈന്റ് ബോട്ടിലിന് മിക്ക ഇനങ്ങള്‍ക്കും വില വര്‍ദ്ധനയില്ല. ജനപ്രിയ മദ്യങ്ങളുടെ നികുതി 200 ശതമാനത്തില്‍ നിന്ന് 202 ശതമാനമായും പ്രിമിയം ബ്രാന്‍ഡുകളുടേത് 210 ല്‍ നിന്ന് 212 ശതമാനമായുമാണ് കൂട്ടിയത്.

ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ഹോട്ടലുകള്‍ക്ക് കസ്റ്റംസ് ബോണ്ടഡ് വെയര്‍ ഹൗസുകളില്‍ നിന്ന് വിദേശ നിര്‍മ്മിത വിദേശ മദ്യം നേരിട്ട് വാങ്ങാനുള്ള ലൈസന്‍സ് പുനഃസ്ഥാപിച്ചു. മുമ്പുണ്ടായിരുന്ന ലൈസന്‍സ് കഴിഞ്ഞ ആഗസ്റ്റില്‍ ബിവറേജസ് വില്പനശാലകള്‍ വഴി എഫ്എംഎഫ്എല്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ ഇത് റദ്ദാക്കുകയായിരുന്നു.വിദേശ മദ്യക്കമ്പനികളുടെ വിവിധ ഏജന്‍സികള്‍ വഴിയാണ് ബിവറേജസ് കോര്‍പറേഷനില്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം എത്തുന്നത്.

സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുമുള്ള ഫണ്ടിലേക്കാണ് വര്‍ദ്ധനയിലൂടെ കിട്ടുന്ന തുക പോവുക. പ്രളയത്തിന് ശേഷം ഫണ്ട് സമാഹരണാര്‍ത്ഥം മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 30നാണ് ഇത് പിന്‍വലിച്ചത്. സെസിലൂടെ 309 കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button