Latest NewsInternational

കടലിന്റെ അടിത്തട്ട് കുഴിച്ച ഗവേഷകര്‍ക്ക് ഞെട്ടല്‍ : പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം

ചാവുകടലിന്റെ അടിത്തട്ട് കുഴിച്ച ഗവേഷകരെ ഞെട്ടിച്ച് സൂക്ഷ്മജീവികള്‍. മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കിന്റെയും കൊടുംചൂടുള്ള സഹാറ മരുഭൂമിയുടെയുമെല്ലാം താഴെ ഇത്തരം ജീവികളെ കണ്ടെത്തിയിട്ടുണ്. അവയില്‍ ചിലതാകട്ടെ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യം പറയാനുളളവയാണ്. വെളിച്ചവും വായുവുമൊന്നുമില്ലെങ്കിലും വര്‍ഷങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഇവയുടെ പ്രത്യേകതകള്‍ ശാസ്ത്രലോകത്തെ ഇന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അഗാധതയിലുള്ള ഇത്തരം ജീവികളുടെ കൂട്ടത്തെ ‘ഡാര്‍ക്ക് ബയോസ്ഫിയര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. അതായത് ഇപ്പോഴും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു ലഭിക്കാതെ ഇരുണ്ടു കിടക്കുന്ന ജീവമണ്ഡലം. അതിനിടെയാണ് പുതിയൊരു വാര്‍ത്ത.

ചാവുകടല്‍ അഥവാ ഡെഡ് സീ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ലവണാംശമുള്ള തടാകം. ലോകത്തിലെ ഏറ്റവും ആഴമുള്ള ഉപ്പുതടാകവും ഇതുതന്നെ. ഇവ മാത്രമല്ല ഇതിന്റെ പ്രത്യേകതകള്‍. ഈ തടാകത്തിനടിയില്‍ ശരിക്കും ചില ‘ഭീകരജീവി’കളുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അതും തങ്ങള്‍ക്കൊപ്പമുള്ള ജീവികളുടെ മൃതദേഹം തിന്നു ജീവിക്കുന്നവ.

തടാകത്തിലെ 34.2 ശതമാനം വരുന്ന പ്രദേശത്തും ഈ ജീവികളെ കാണാമെന്ന് ഫ്രഞ്ച്-സ്വിസ് ഗവേഷകരുടെ കൂട്ടായ്മയാണു കണ്ടെത്തിയത്. തടാകത്തിനടിയില്‍ ഏകദേശം 800 അടി ആഴത്തില്‍ കുഴിച്ചാണ് ഈ സൂക്ഷ്്മജീവികളെ ശേഖരിച്ചത്. അതിസൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ക്കു പോലും ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് ചാവുകടലില്‍, അപ്പോഴാണ് പുതിയ ജീവിവിഭാഗത്തിന്റെ വരവ്. ഉപ്പ് ഏറെ ഇഷ്ടപ്പെടുന്ന ഇവയാണ് ഹാലോഫൈലിക് ആര്‍ക്കിയ. ‘ഹാലോഫൈലിക്’ എന്ന പേരിന്റെ അര്‍ഥം തന്നെ ഉപ്പ് ഏറെ ഇഷ്ടപ്പെടുന്നവയെന്നാണ്.

ബാക്ടീരിയങ്ങളുടെ ശരീരത്തിനു പുറത്ത് മെംബ്രെയ്ന്‍ എന്നൊരു കവചമുണ്ട്. അവ പരിപാലിച്ചു കൊണ്ടുപോകാന്‍ ഏറെ ഊര്‍ജം വേണം. എന്നാല്‍ ഹാലോഫൈലിക്കുകളുടെ മെംബ്രെയ്നു കട്ടി കുറവാണ്. അതിനാല്‍ത്തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ അളവും കുറവാണ്. അപ്പോഴും അവയ്ക്കു ജീവിക്കാനാവശ്യമായ ഊര്‍ജം എവിടെ നിന്നു കിട്ടുന്നെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. ഓക്സിഡൈസ്ഡ് കാര്‍ബണിന്റെ രൂപത്തില്‍ ഊര്‍ജം കിട്ടുന്നുണ്ടെന്ന് പരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തി. ഒപ്പം മറ്റൊരു കാര്യം കൂടിയും- കൂട്ടത്തില്‍ ഏതെങ്കിലും ജീവികള്‍ ചത്താല്‍ അവയെയും പിടിച്ചു കഴിച്ചിട്ടാണ് ‘എക്സ്ട്രാ’ ഊര്‍ജം ഈ ജീവികള്‍ കണ്ടെത്തുന്നത്. ഇതുവഴിയാണ് അവയ്ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ജലാംശം ലഭിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button