ഇസ്താംബൂൾ: തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയം. ദെർസീം നഗരസഭ മേയർ തെരഞ്ഞെടുപ്പിൽ ട്യൂൺസലി പ്രവിശ്യയിൽ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് വിജയിച്ചത്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ അക് പാർട്ടിയെ പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തുർക്കിയുടെ മെജ്ജൂളുവിന്റെ വിജയം. കുർദിഷ് വംശജർക്ക് മേൽക്കൈയ്യുള്ള പ്രദേശമാണ് ദെർസീം.
തുർക്കി പ്രസിഡൻഷ്യൽ ഭരണ രീതിയിലേക്ക് മാറിയതിനു ശേഷം നടക്കുന്ന ആദ്യ പ്രാദേശിക തെരഞ്ഞെടുപ്പായിരുന്നു ഇത്. തുർക്കിയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലും ഭരണകക്ഷിയായ അക് പാർട്ടിക്ക് പരാജയം നേരിട്ടു.
തുർക്കിയിലെ മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയാണ് മൂന്നിടത്തും വിജയിച്ചത്.32.41 ശതമാനം വോട്ടുകൾ അദ്ദേഹം നേടി. 14.76 ശതമാനം വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്താനേ ഭരണപക്ഷമായ അക് പാർട്ടിക്ക് കഴിഞ്ഞുള്ളു.
Post Your Comments