റിയാദ്: സൗദി അറേബ്യയില്‍ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴയും പൊടിക്കാറ്റും. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ശക്തമായ പൊടിക്കാറ്റ് വീശുകയുണ്ടായി. ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ മുന്‍കരുതല്‍ വേണമെന്ന് സിവില്‍ ഡിഫന്‍സ് പൗരന്മാര്ക്ക് മുന്നറിയിപ്പു നല്കി.
Post Your Comments