KeralaLatest News

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് അണികളുടെ വന്‍ അകമ്പടിയോടെ എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സംഭവിച്ചത് വന്‍ അബദ്ധം

തിരുവനന്തപുരം: അണികളുടേയും നേതാക്കളുടേയും വന്‍ അകമ്പടിയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്നാല്‍ അണികളുടെ ആവേശത്തിനിടയില്‍ നാമനിര്‍ദേശ പത്രിക എടുക്കാന്‍ മറന്നുപോയി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു അബദ്ധം പിണഞ്ഞത്.

സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. 11 മണിക്ക് സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശം. കൃത്യസമയത്തുതന്നെ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനര്‍ത്ഥികളും നേതാക്കളും എത്തി. പത്രിക നല്‍കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടപ്പോഴാണ് പത്രികയെടുക്കാന്‍ മറന്നുപോയ വിവരം സ്ഥാനാര്‍ത്ഥിയുടേയും നേതാക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക ഉടന്‍തന്നെ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് എടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 11.15ന് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചു. 12.30നാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. മാവേലിക്കര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് ചിറ്റയം ഗോപകുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button