ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കുന്നതിനായി മുന്നോട്ട് വെച്ച നാല് ബദല്‍ നിര്‍ദ്ദേശങ്ങളും ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. ഏപ്രില്‍ പന്ത്രണ്ടാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അന്തിമ തീയ്യതി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ മൂന്നാം തവണയും വോട്ടിനിട്ട് തള്ളിപ്പോയ സാഹചര്യത്തിലാണ് കരാറിന് നാല് ബദല്‍ നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മുന്നോട്ട് വെച്ചത്. വീണ്ടും ജനഹിത പരിശോധന നടത്തുക, ബ്രെക്‌സിറ്റിന് ശേഷവും സാമ്പത്തിക ഇടപാടുകളില്‍ യൂറോപ്യന്‍ യൂണിയനുമായി യോജിച്ച് പ്രവര്‍ത്തിക്കുക, ബ്രെക്‌സിറ്റ് ഉപേക്ഷിക്കുക, കസ്റ്റംസ് യൂണിയനില്‍ തുടരുക എന്നിവയായിരുന്നു നാല് നിര്‍ദ്ദേശങ്ങള്‍.
എന്നാല്‍ നാല് നിര്‍ദ്ദേശങ്ങളും വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെ തള്ളിപ്പോവുകയായിരുന്നു. അതിന് മുമ്പ് തെരേസ മേ ഭേദഗതികള്‍ വരുത്തിയ കരാര്‍ നാലാമതും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. കരാര്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടണ്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകേണ്ടി വരും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഈ മാസം 10ന് യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments