KeralaLatest NewsIndia

കെ സുരേന്ദ്രനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നുണ പ്രചാരണം : എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ .സുരേന്ദ്രനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറിക്കും സിപിഎം സൈബർ പ്രൊഫൈലുകൾക്കുമെതിരെ പരാതി. പത്തനംതിട്ടയിൽ ബീഫ് കഴിക്കുന്നവരുടെ വോട്ട് തനിക്ക് വേണ്ട എന്ന തലക്കെട്ടോടെ കെ.സുരേന്ദ്രന്റെ ചിത്രം വച്ചാണ് വ്യാജ പോസ്റ്റർ ഓൺലൈനിൽ പ്രചരിപ്പിച്ചത്. നിരവധി പേജുകൾ ഇത് ഷെയർ ചെയ്തിരുന്നു.

ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എസ്.എഫ്.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി വിഷ്ണു ഗോപാൽ , പോരാളി ഷാജി ഫേസ്ബുക്ക് പേജ്, ഈ പോസ്റ്റുകൾ ഷെയർ ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകൾ എന്നിവർക്കെതിരെയാണ് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശരത്താണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button