Latest NewsCars

തരംഗമാവാന്‍ അംബാസഡര്‍ വീണ്ടുമെത്തുന്നു

ഒരു കാലത്ത് ഇന്ത്യന്‍ നിരത്ത് വാണിരുന്ന അംബാസഡര്‍ ബ്രാന്‍ഡ് തിരിച്ചെത്തുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അംബാസഡര്‍ ബ്രാന്‍ഡ് ഇലക്ട്രിക് കാറുകള്‍ 2022 നു ശേഷമാകും വിപണിയിലെത്തുക. ബ്രാന്‍ഡിന് സ്വന്തമായി ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇതിനു മുമ്പേ ഇന്ത്യയിലെത്തുന്ന സിട്രോണ്‍ ബ്രാന്‍ഡിന് പൂര്‍ണ തോതിലുള്ള ഡീലര്‍ഷിപ്പ് ശൃംഖല ഉണ്ടായിരിക്കും.

പിഎസ്എ ഗ്രൂപ്പ് സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സിട്രോണ്‍ മോഡലായ സി5 എയര്‍ക്രോസ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

അംബാസഡര്‍ ബ്രാന്‍ഡില്‍ ആദ്യം കോംപാക്റ്റ് എസ്യുവി അല്ലെങ്കില്‍ ക്രോസ്ഓവര്‍ കാര്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിക്കും. സിട്രോണ്‍ ബ്രാന്‍ഡിലെ സമാന വലുപ്പമുള്ള ഐസിഇ കാറുകളുടെ പ്ലാറ്റ്‌ഫോമും ചില ഘടകങ്ങളും ഈ രണ്ട് മോഡലുകളിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ചെലവുകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വില്‍പ്പന ആരംഭിച്ച് ആദ്യ സാമ്പത്തിക പാദത്തില്‍ തന്നെ അംബാസഡര്‍ ബ്രാന്‍ഡ് ലാഭവഴിയില്‍ എത്തണമെന്നാണ് പിഎസ്എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

2017 ഫെബ്രുവരിയില്‍ 80 കോടി രൂപ നല്‍കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ നിന്ന് അംബാസഡര്‍ ബ്രാന്‍ഡ് വാങ്ങിയത്.ആദ്യം ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും 2023 മുതല്‍ അംബാസഡര്‍ ബ്രാന്‍ഡ് കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യം ആലോചിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button