Latest NewsKerala

‘ആ ചിത്രം കണ്ട് താന്‍ അന്തംവിട്ടപോയി’; വിജയരാഘവന്റെ കോഴിക്കോട്ടെ പ്രസംഗവും വിവാദത്തില്‍

കോഴിക്കോട്: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കോഴിക്കോട് നടത്തിയ പ്രസംഗവും വിവാദത്തില്‍.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവന്‍ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐഎന്‍എല്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കണ്‍വീനറുടെ പരാമര്‍ശം.

ഇക്കഴിഞ്ഞ മാര്‍ച്ച് മുപ്പതിനായിരുന്നു വിജയരാഘവന്റെ പ്രസംഗം.ഇതിന് ശേഷം ഇന്നലെ പൊന്നാനിയില്‍ നടന്ന പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെ വീണ്ടും അധിക്ഷേപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button