അബുദാബി : ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് , യു.എ.ഇയില്‍ നിരവധി പേര്‍ അറസ്റ്റിലായി. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്.
യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ 22 പേരാണ് അറസ്റ്റിലായത്. അബുദാബി – അജ്മാന്‍ പൊലീസ് സേനകള്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് സംഘം പിടിയിലായത്. ടെലികോം കമ്പനികളുടെ പേരില്‍ ഭാഗ്യസമ്മാനം വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്.
അബുദാബി- അജ്മാന്‍ പൊലീസ് സേനകള്‍ അജ്മാനിലെ സംഘത്തിന്റെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘത്തിലെ 22 പേര്‍ അറസ്റ്റിലായത്. രാജ്യത്തെ ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുകയുടെ ഭാഗ്യസമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനം ലഭിക്കുന്നതിന് മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ വാങ്ങി അവയുടെ വിവരം കൈമാറാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ തട്ടിപ്പിന്റെ രീതി.
വ്യാപകമായി നടന്നിരുന്ന തട്ടിപ്പിന് നിരവധി പ്രവാസികള്‍ ഇരയായിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ തട്ടിപ്പ് നടത്തിയിരുന്ന 24 പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു. നിരവധി സിംകാര്‍ഡുകളും സ്മാര്‍ട്ട് ഫോണുകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments