പാറ്റ്‌ന: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പരിഹാസിച്ച് ശത്രുഘ്നന്‍ സിന്‍ഹ.പാട്ന സാഹിബില്‍ താന്‍ ജയിച്ചത് സ്വന്തം നിലയ്ക്കാണെന്നും, തനിക്കെതിരെ മത്സരിക്കുന്ന രവി ശങ്കര്‍പ്രസാദിന് നന്മ നേരാന്‍ മാത്രമേ തനിക്ക് കഴിയൂ എന്നും സിന്‍ഹ പരിഹസിച്ചു.
‘രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ. എന്തു തന്നെയായാലും പാട്നയിലെ ജനങ്ങള്‍ തീരുമാനിക്കും’- സിന്‍ഹ പറഞ്ഞു. ബിജെപി വിടാനൊരുങ്ങിയ തനിക്കു പിന്നാലെ എഎപി, എസ്പി, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയ്ക്ക് താന്‍ കോണ്‍ഗ്രസിലേക്ക് വരികയായിരുന്നെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു
ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസിലേക്ക് വരണമെന്ന് തന്നോട് ഉപദേശിച്ചിരുന്നതായും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.നേരത്തെ ബിജെപി എംപി ആയിരുന്ന ശത്രുഘ്നന്‍ സിന്‍ഹ ബിഹാറിലെ പാട്ന സാഹിബില്‍ നിന്നാണ് ലോക്സഭയിലെത്തിയത്. എന്നാല്‍ ഈ വര്‍ഷം സിന്‍ഹയെ തഴഞ്ഞ ബിജെപി രവി ശങ്കര്‍ പ്രസാദിനെ പാട്ന സാഹിബില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകായിരുന്നു.
താന്‍ വേദനോടെയാണ് ബിജെപി വിട്ടതെന്നും, എന്നാല്‍ മുരളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി നേതൃത്വം സീറ്റ് നല്‍കാതിരുന്നത് തന്നെ ഞെട്ടിച്ചതായും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞിരുന്നു.
Post Your Comments