കാഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയും കൊടുങ്കാറ്റും. കനത്ത മഴയില്‍ 25 പേര്‍ മരിച്ചു. 400 പേര്‍ക്ക് പരിക്ക്. തെക്കന്‍ നേപ്പാളിലെ വിവിധ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.
തെക്കന്‍ കഠ്മണ്ഡുവില്‍ നിന്ന് നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള ബര ജില്ലയില്‍ മാത്രമാണ് 24 പേര്‍ മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനയെ വിന്യസിച്ചെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി അറിയിച്ചു.
ബര-പര്‍സ മേഖലകളിലെ ഗ്രാമങ്ങളിലാണ് ദുരന്തം രൂക്ഷമായി ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ഞായറാഴ്ച്ച വൈകീട്ടോടെയാണ് കൊടുങ്കാറ്റും പേമാരിയുമുണ്ടായത്
Post Your Comments