
തിരുവനന്തപുരം : ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നതോടെ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരാകും എന്നതിനെ കുറിച്ച് ചര്‍ച്ച സജീവമായി.. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് തുഷാറിനെ വനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി മാറ്റം.
തുഷാര്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃശൂര്‍ ബിജെപി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പി.എസ് ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി എന്നിവരുടെ പേരുകളാണ് തൃശൂരില്‍ പ്രഥമ പരിഗണനയില്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ പേരും പരിഗണനയിലുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന
Post Your Comments