റാന്നി : കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ . പ്രായപൂർത്തിവാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ സ്ഥിരമായി ഇന്റർനെറ്റിൽ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി ഇത്തരത്തിലുള്ള വെബ് സൈറ്റുകൾ സന്ദർശിച്ച് അവ ഡൗൺലോഡ് ചെയ്ത് വാട്സ് അപ്പ് പോലെയുള്ള നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന റാന്നി ഉതിമൂട് സ്വദേശി വിഷ്ണു എന്ന 20 കാരനായ യുവാവിനെയാണ് റാന്നി പോലീസ് പിടികൂടിയത്.
കൂടാതെ റാന്നി ഉതിമൂട് സ്വദേശിയായ ഇയാളുടെ കൈവശമുള്ള ഫോണിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടെത്തിയതിനെ തുടർന്ന് ഫോണും പരിശോധനക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും 5 വർഷം വരെ തടവു ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റമാണ്. ആരും കാണില്ല എന്ന ധാരണയിലാണ് പലരും ഇത്തരം വീഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നത്. എന്നാൽ രാജ്യാന്തര പോലീസ് ഇത്തരക്കാർക്ക് പിന്നാലെ തന്നെയുണ്ട്. രാജ്യന്തര പോലീസ് അതത് രാജ്യങ്ങളുടെ പോലീസിന് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറും. പിന്നിട് അതത് രാജ്യങ്ങളുടെ പോലീസാണ് നടപടി സ്വീകരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ നിരവധി ആളുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നുമാണ് പോലീസ് അധികാരികളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
Post Your Comments