കാസര്‍ഗോഡ്: നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന ചൂരി മീപ്പുഗുരിയിലെ ടി.എ സാബിത്തി(18)നെ കൊലക്കേസില്‍ വിധി പറയുന്നത് മൂന്നാം തവണയും മാറ്റി. ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. 2013 ജൂലൈ ഏഴിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ 17കാരന്‍, ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ആദ്യം ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയും പിന്നീട് ഇത് മാര്‍ച്ച് 14ലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 14ന് പരിഗണിച്ചപ്പോള്‍ ഏപ്രില്‍ ഒന്നിന് വിധി പറയാന്‍ മാറ്റിവെച്ചു. തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് വീണ്ടും വിധി പറയുന്നത് ഏപ്രില്‍ 22 ലേക്ക് മാറ്റിയിരിക്കുന്നത്.
Post Your Comments