Latest NewsIndia

അന്തം വിട്ട് മഹാസഖ്യം  ;   ‘ ലാലു – റാബ്റി മോർച്ച  ‘ ലാലുവിന്‍റെ മൂത്തമകന്‍ പുതുപാര്‍ട്ടി രൂപികരിച്ചു

പട്ന:  ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ല, വേണ്ട. മഹാസഖ്യത്തിന് പണികൊടുത്ത് ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ലാലു – റാബ്റി മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര്. ടി. ആർജെഡിയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് തേജ് നേരത്തെ വഹിച്ച പദവിയില്‍ നിന്ന് രാജിവെച്ചതും തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനും നിര്‍ബന്ധിതനായി തീര്‍ന്നത്. സരണിൽ തന്റെ അമ്മ മത്സരിക്കണമെന്നാണ് ആഗ്രഹം. അമ്മ മത്സരിച്ചില്ലെങ്കിൽ അവിടെ താൻ മത്സരിക്കുമെന്നും തേജ് പ്രതാപ് വ്യക്തമാക്കി.

ആര്‍ജെഡി വിദ്യാര്‍ത്ഥി സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു തേജ് പ്രതാപ്. ലാലുപ്രസാദ് യാദവ് ഇളയ മകനായ തേജസ്വി യാദവിനാണ് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ ഏല്‍പ്പിച്ചിരുന്നത്.ഇത് മുത്തമകനായ തേജിന് അംഗികരീക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സ്വരചേര്‍ച്ചയില്‍ അകല്‍ച്ച നി ഴലിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button