കൽപ്പറ്റ : രാഹുല്‍ ഗാന്ധി ഈ അടുത്ത കാലത്തൊന്നും പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ലെന്ന് വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീർ . വയനാട്ടിലെ വോട്ടര്‍മാര്‍ അത്രക്ക് വിഡ്ഢികളല്ലെന്നും അദ്ദേഹം പറഞ്ഞു. അമേത്തിയിലെ ഭരണം സുന്ദരമായിട്ടാണല്ലോ വയനാട്ടിലേക്ക് പോന്നത്. വികസനകാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അമേഠി. രാഹുലവിടെ ചെയ്ത പ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങള്‍ക്ക് അറിവുളളതാണല്ലോ ഒരിക്കലും അവിടുത്തെ ജനങ്ങള്‍ രാഹുല്‍ എന്ന പേര് ആവര്‍ത്തിക്കില്ല എന്നത് സുനിശ്ചിതമാണ്.
അമേത്തിയിലെ കാര്യം പരുങ്ങലില്‍ ആണെന്ന് മനസിലാക്കിയതോടെയാണ് സുരക്ഷിത മണ്ഡലമെന്ന് കണക്കാക്കി വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസിന്‍റെ പുറപ്പാട്. എന്നാല്‍ ഈ തീ രുമാനം .ചരിത്രപരമായ മണ്ടത്തരമാണ് . വയനാട്ടിലെ വോട്ടർമാർ വിഢികളാകാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലിയിലെ പ്രധാനമന്ത്രിയാകുമെന്നൊക്കെ കേട്ടിട്ടുണ്ട്. വയനാട്ടിൽ ജയിച്ചാൽ വയനാട്ടിലെ പ്രധാനമന്ത്രിയാകുമെന്നല്ലാതെ രാഹുൽ അടുത്ത കാലത്തെങ്ങും പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്നും സുനീർ പറഞ്ഞു. രാഹുലുമായി വ്യക്തിപരമായ മത്സരമില്ല. കോൺഗ്രസുമായി ഇടതുപക്ഷമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം
പ്രതിപക്ഷ നേതാവാകാൻ പോലും അനുവദിക്കാതെ ജനങ്ങൾ തള്ളിയ പാർട്ടിയാണ് കോൺഗ്രസ്. ഭാവിയിൽ ചരിത്രപുസ്തകത്തിൽ ഇങ്ങനെ ഒരു പാർട്ടിയുണ്ടായിരുന്നെന്ന് കുട്ടികൾ പഠിക്കേണ്ടി വരുമെന്നും സുനീർ മാധ്യമപ്രവര്‍ത്തകരെ കാണവെ പ്രതികരിച്ചു.
Post Your Comments