Latest NewsKerala

വയനാട്ടില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്നതിനെ കുറിച്ച് സൂചന നല്‍കി മുല്ലപ്പള്ളി

കോട്ടയം: വയനാട്ടില്‍ മത്സരിക്കുന്ന കോണ്ഡഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിനോ നാലിനോ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അതേസമയം തീയതിയുടെ കാര്യത്തില്‍ പാര്‍ട്ടിതീരുമാനം ആയിട്ടില്ലെന്നും മുല്ലപ്പള്ളി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോടനുബന്ധിച്ച് വയനാട്ടില്‍ ഉള്‍പ്പെടെ രാഹുല്‍ നാല് റാലികള്‍ നടത്തുമെന്നും കോട്ടയത്തും ഒരു വേദി ഉണ്ടാകുമെന്ന് ഡി.സി.സി. അധ്യക്ഷന്‍ ജോഷി ഫിലിപ്പിന് മുല്ലപ്പള്ളി ഉറപ്പു നല്‍കി.

ഏറ്റവും ഭാഗ്യവാനായ കെ.പി.സി.സി. അധ്യക്ഷനാണ് താനെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുക എന്നതില്‍ക്കവിഞ്ഞ് എന്താണ് വേണ്ടതെന്ന് മുല്ലപ്പള്ളി ചോദിച്ചു. വടകരയില്‍ മികച്ച വിജയം നേടും. താന്‍ അത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button