പഞ്ചാബ് : പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽനിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ ആരോപണം നിഷേധിച്ച് പഞ്ചാബ് പോലീസ്.വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഖന്ന എസ് എസ് പി ദ്രുവ് ദഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചാബ് ഭാഷ അറിയില്ലെന്ന് ഫാദർ ആന്റണി പറയുന്നത് കളവാണെന്നും പണം പിടിച്ചെടുക്കാൻ ബലപ്രയോഗം പോലീസ് നടത്തിയിട്ടില്ലെന്നും ദ്രുവ് ദഹിയ പറഞ്ഞു.
സഹോദയാ കമ്പനിക്ക് 40 കോടിയുടെ വിറ്റുവരവുണ്ടെന്ന് കണ്ടെത്തി. രേഖകൾ ആദായനികുതി വകുപ്പ് പരിശോധിക്കുകയാണ്. ഫാദർ ആന്റണിയും മൂന്ന് വൈദികരും നടത്തിയത് സ്വകാര്യ ബിസിനസാണെന്ന് തെളിഞ്ഞു. നവജീവൻ ട്രസ്റ്റിലൂടെ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമിച്ചുവെന്ന് സംശയം.ജലന്ധർ രൂപതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവജീവൻ ട്രസ്റ്റ്.
Post Your Comments