കൊടുങ്ങല്ലൂര്‍ : സ്വകാര്യ ചിട്ടികമ്പനി വീട് ജപ്തി ചെയ്തു. ചിട്ടിയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ചിട്ടി സ്ഥാപനം നിര്‍ധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്തത്. ജപ്തി ചെയ്തതോടെ പോകാനിടമില്ലാതെ കുടുംബം പൂട്ടിയിട്ട വീടിന് വെളിയില്‍ താമസിച്ച് വരികയാണ്. പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം 17 ദിവസമായി വീടിനു പുറത്ത് താമസിക്കുന്നത്.ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി പ്രകാരം നിര്‍മിച്ചതാണ് വീട്.ആനാപ്പുഴ കക്കമാടന്‍ തുരുത്തില്‍ വെണ്ണറപറമ്പില്‍ ശൈലേന്ദ്രന്റെ വീട് ആണ് ആനാപ്പുഴ കല്യാണദായിനി സഭ ജപ്തി ചെയ്തത്.
ഭവന പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്നു ലഭിച്ച തുകയും മകള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ സഹായം ഉള്‍പ്പടെയാണ് വീട് നിര്‍മിച്ചത്. 6 സെന്റ് ഭൂമിയില്‍ രണ്ടു മുറികളുള്ള ചെറിയ വീട് നിര്‍മിച്ച വകയില്‍ ഇനിയും കടമുണ്ട്. ഇതിനിടെയാണ് ജപ്തി.ചിട്ടിയിലൂടെ 1.5 ലക്ഷം രൂപയാണ് ശൈലന്ദ്രനും ഭാര്യ രാധയും ചേര്‍ന്നു ചിട്ടി സ്ഥാപനത്തില്‍ നിന്നു വാങ്ങിയത്. പലിശയും പിഴപ്പലിശയും സഹിതം 2.60 ലക്ഷം രൂപയായി ഇതു മാറി.
തുടര്‍ന്നാണ് സഭ നിയമനടപടിയിലൂടെ വീട് ഏറ്റെടുത്തത്. ഏതാനും മാസങ്ങള്‍ കൂടി സാവകാശം ചോദിച്ചെങ്കിലും ജപ്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നെന്നു രാധ പറയുന്നു.
Post Your Comments