തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന പ്രതീതിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിക്കുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്താനാണോ രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. കോണ്‍ഗ്രസ് ഇനിയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments