ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരാന്‍ സെക്ടറിന് സമീപത്തെ റഡാറുകളില്‍ കണ്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. വലിയ ഡ്രോണുകളും പാക് പോർവിമാനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.
എന്നാൽ ഇന്ത്യൻ പോർ വിമാനങ്ങളായ മിറാഷും സുഖോയും പറന്നുയർന്നതോടെ പാക് വിമാനങ്ങൾ തിരിച്ചു പോയി. ഇന്ത്യൻ അതിർത്തി കടന്ന് ആക്രമിക്കാനായിരുന്നു ശ്രമമെന്നാണ് സൂചന. ഇന്ന് രാവിലെ മൂന്ന് മണിക്കാണ് സംഭവം.നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. പാകിസ്ഥാൻ സൈന്യം സൈനിക പോസ്റ്റുകൾ ഉപേക്ഷിച്ച് പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടർന്നാണ് വ്യോമാക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് സൂചന.
അതേസമയം പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Post Your Comments