Latest NewsKeralaIndia

ചാലക്കുടി എൻഡിഎ സ്ഥാനാർഥി എ.എന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

തൃശൂർ: ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചാലക്കുടിയിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. നേരത്തെ അയ്യപ്പ ജ്യോതി തെളിയിച്ചതും, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് എ.എന്‍ രാധാകൃഷ്ണനെതിരെ പോലിസ് ചുമത്തിയിരുന്നത്.

നെടുമ്പാശ്ശേരി പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയില്‍ ആരെതിര്‍ത്താലും ആചാരം ലംഘിച്ച്‌ ദര്‍ശനം നടത്തുമെന്ന് വീരവാദം മുഴക്കി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ വച്ച്‌ വിശ്വാസികള്‍ തടയുകയായിരുന്നു.തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവില്‍ മടങ്ങുകയായിരുന്നു.

ഈ സംഭവത്തിലാണ് എ എൻ രാധാകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിജെപി സജീവമായി ഉയര്‍ത്തിയിരിക്കെ എ.എന്‍ രാധാകൃഷ്ണന്റെ അറസ്റ്റ് സജീവ ചര്‍ച്ചയാകും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റ് പടിക്കല്‍ എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് അപമര്യാദയായി പെരുമാറിയ എസ്പി രതീഷ് ചന്ദ്രയ്‌ക്കെതിരെ എ.എന്‍ രാധാകൃഷ്ണന്‍ രൂക്ഷമായി പ്രതികരിച്ചതും ചര്‍ച്ചയായി. തുടര്‍ന്ന് യതീഷ് ചന്ദ്രക്കെതിരെ തൃശ്ശൂരിലും ബിജെപി രൂക്ഷമായ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button