Latest NewsIndia

ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും നേതാവിനെ തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്നും തങ്ങള്‍ക്കറിയാം; വിമർശനവുമായി മമത ബാനർജി

ഹൈദരാബാദ്: പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ചോദിക്കാന്‍ മോദി ആരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ട. ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും നേതാവിനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നും തങ്ങള്‍ക്കറിയാമെന്നും മമത വ്യക്തമാക്കി. വിശാഖപട്ടണത്ത് തെലുങ്കുദേശം പാര്‍ട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ കാവല്‍ക്കാരനല്ല. ധനികരുടെയും അഴിമതിക്കാരുടെയും കാവല്‍ക്കാരനാണ്. മോദിയുടെ ഭരണത്തില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ വര്‍ധിച്ചു. മാധ്യമങ്ങളെപ്പോലും അദ്ദേഹം പരിഗണിക്കുന്നില്ല. ഇതുവരെ ഒരു പത്രസമ്മേളനത്തെപ്പോലും മോദി അഭിമുഖീകരിച്ചിട്ടില്ലെന്നും മമത ബാനർജി ആരോപിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button