പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷ കൂടുതൽ ശക്തമാക്കി.ലൈസന്‍സ് ഇല്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആയുധലൈസന്സുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
മുൻകാല കുറ്റകൃത്യ ചരിത്രമുള്ള വ്യക്തികളുടെ ആയുധങ്ങള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുള്ള വ്യക്തികളുടെ ആയുധങ്ങള്‍, , ഇലക്ഷന് സമയത്തോ അല്ലാത്ത സമയത്തോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള വ്യക്തികളുടെ ആയുധങ്ങള്‍ എന്നിവ കരുതലില്‍ വയ്ക്കുന്നതിന് നോട്ടീസ് നല്‍കുമെന്നും വ്യക്തമാക്കി. ബൂത്ത് പിടിച്ചെടുക്കല്‍, ആള്‍മാറാട്ടം, വ്യാജവോട്ട് എന്നിങ്ങനെ ഇലക്ഷനുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, ജില്ലയിലെ പിടികിട്ടാപ്പുള്ളികള്‍, എല്ലാ പോലീസ് സ്റ്റേഷനുകളിലും പെന്ഡിംഗുള്ള വാറണ്ടുകള്‍ എന്നിവ സംബന്ധിച്ച പട്ടിക ജില്ലാ പോലീസ് മേധാവി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കും.
Post Your Comments