NattuvarthaLatest News

ലോക്സഭ തിരഞ്ഞെടുപ്പ്; സുരക്ഷാ നടപടികളുടെ ഭാ​ഗമായി ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കും

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍, എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പെ​ന്‍​ഡിം​ഗു​ള്ള വാ​റ​ണ്ടു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ട്ടി​ക ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കും

പ​ത്ത​നം​തി​ട്ട: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സുരക്ഷ കൂടുതൽ ശക്തമാക്കി.ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ആ​യു​ധ​ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മുൻകാല കു​റ്റ​കൃ​ത്യ ച​രി​ത്ര​മു​ള്ള വ്യ​ക്തി​ക​ളു​ടെ ആ​യു​ധ​ങ്ങ​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ള്ള വ്യ​ക്തി​ക​ളു​ടെ ആ​യു​ധ​ങ്ങ​ള്‍, , ഇ​ല​ക്ഷ​ന്‍ സ​മ​യ​ത്തോ അ​ല്ലാ​ത്ത സ​മ​യ​ത്തോ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള വ്യ​ക്തി​ക​ളു​ടെ ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ ക​രു​ത​ലി​ല്‍ വ​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കുമെന്നും വ്യക്തമാക്കി. ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്ക​ല്‍, ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​വോ​ട്ട് എ​ന്നി​ങ്ങ​നെ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, ജി​ല്ല​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍, എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പെ​ന്‍​ഡിം​ഗു​ള്ള വാ​റ​ണ്ടു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ട്ടി​ക ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button