KeralaLatest News

തെരഞ്ഞെടുപ്പില്‍ പിന്മാറ്റം അറിയിച്ചതിനു പിന്നാലെ ജേക്കബ് തോമസിന്റെ പ്രതികരണം ഇങ്ങനെ

സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല

കൊച്ചി: വിരമിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മാത്രമാണ് താന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാത്തതെന്ന് ജേക്കബ് തോമസ്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല.അതുകൊണ്ട് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണ് -ജേക്കബ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലഎന്നു പ്രഖ്യാപിച്ചതിനു പി്ന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകായിരുന്നു അദ്ദേഹം.

അതേസമയം പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. സേവന അവകാശം സാധാരണ ജനങ്ങള്‍ക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

20-20യുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിമരമിക്കല്‍ അപേക്ഷ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും എന്നും ജേക്കബ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button