Latest NewsNattuvartha

രേഖകളില്ലാതെ പണം കടത്തൽ; ഇതുവരെ സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് പിടികൂടിയത് 39 ലക്ഷം

പിടിക്കപ്പെടുന്ന മിക്കവരും അടുത്ത ദിവസം രേഖകൾ ഹാജരാക്കി പണം തിരികെ സ്വന്തമാക്കുകയാണ് പതിവ്

കോഴിക്കോട്: ഈ വരുന്ന ലോക് സഭാ തെരഞ്ഞടുപ്പിന്‍റെ മറവില്‍ സംസ്ഥാനത്തേക്ക് രേഖകളില്ലാത്ത പണം ഒഴുകുന്നു. ഇന്നലെ പിടികൂടിയ 2,97,000 രൂപ ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ രേഖകളില്ലാത്ത 39 ലക്ഷം രൂപ പിടികൂടി. ഇലക്ഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നിലവിൽ വന്ന സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് പണം പിടിച്ചെടുക്കുന്നത്.

എന്നാൽ ഏത് വിധേനയും പിടിക്കപ്പെടുന്ന മിക്കവരും അടുത്ത ദിവസം രേഖകൾ ഹാജരാക്കി പണം തിരികെ സ്വന്തമാക്കുകയാണ് പതിവ്. രേഖകൾ ഇത്തരത്തിൽ ശരിയാക്കി നൽകാനും രാഷ്ടീയ പാർട്ടികൾക്ക് പ്രത്യേക സംവിധാനമുള്ളതായാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button