ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടി. ആറ് മാസത്തേയ്ക്കാണ് നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 30 വരെ ഇതനുസരിച്ച് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഈ സാന്പത്തിക വര്‍ഷം മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്പോള്‍ ആധാര്‍ നന്പറുമായി പാന്‍ നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
നേരത്തേ അഞ്ച് തവണ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, മാര്‍ച്ച് 31-നു മുന്‍പ് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ആദായനികുതി വകുപ്പ് വെബ്സൈറ്റ് പരിശോധിച്ചാല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികള്‍ ലഭ്യമാകും.
Post Your Comments