വിദേശ നിക്ഷേപത്തിൽ വൻ വർദ്ധനയുമായി സൗദി. സൗദിയിൽ വിദേശ നിക്ഷേപം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇരട്ടിയായാണ്ഏകദേശം 10 വർഷത്തിനിടയിൽ വിദേശനിക്ഷേപം വർധിച്ചിരിക്കുന്നത്.
രാജ്യം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കൈകൊണ്ട നടപടികളുടെ ഭാഗമായാണ് വർദ്ധനവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കണക്കുകൾ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയാണ് പുറത്തുവിട്ടത്. സൗദിയിൽ കഴിഞ്ഞ വർഷത്തെ ആകെ വിദേശ നിക്ഷേപം 1488 ബില്യൺ റിയാലാണെന്നാണ് കണക്ക്. മുൻവർഷത്തേക്കാൾ12,775 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
മൊത്തം വർദ്ധനവ് 9.4 ശതമാനമാണ് . നേരിട്ടുള്ള നിക്ഷേപം, പോർട്ട്ഫോളിയോ നിക്ഷേപം, മറ്റു നിക്ഷേപങ്ങൾ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് വിദേശനിക്ഷേപം രാജ്യത്തേക്കെത്തുന്നത്. പോർട്ട്ഫോളിയോ വിഭാഗത്തിലൂടെയാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപമെത്തുന്നത്. 7192 കോ
Post Your Comments