Latest NewsKeralaIndia

ദേശീയ സഖ്യത്തില്‍ കടുത്ത ഭിന്നത: ‘രാഹുൽ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്‌വുമായി സിപിഎം

രാഹുല്‍ തരംഗത്തില്‍ മലബാറിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകള്‍ പോലും തകരാന്‍ സാധ്യതയുണ്ട്.

ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട് സംബന്ധിച്ചകാര്യം വിശദമാക്കേണ്ടത് കോണ്‍ഗ്രസാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് യെച്ചൂരി പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയെല്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ തരംഗത്തില്‍ മലബാറിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകള്‍ പോലും തകരാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയിലേക്ക് സിപിഎം പോകും. ഇങ്ങനെ സിപിഎമ്മിനെ തകര്‍ക്കാനായി രാഹുല്‍ എടുത്ത തീരുമാനം ദേശീയ തലത്തില്‍ പ്രതിപക്ഷത്തേയും ബാധിക്കുന്നു. ഇതോടെ ബി എസ് പി നേതാവ് മായാവതിയെ ഉയര്‍ത്തി കോണ്‍ഗ്രസിന്റെ കേന്ദ്ര ഭരണ സാധ്യതകളെ അട്ടിമറിക്കാനാണ് ഇടത് നീക്കം.ബിജെപി. വിരുദ്ധസഖ്യം രൂപവത്കരിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങിയ ഇടതുപാര്‍ട്ടികള്‍ക്ക് രാഹുലിന്റെ സ്ഥാനാർത്ഥിത്വ തീരുമാനം തിരിച്ചടിയായി.

കോണ്‍ഗ്രസ് ബിജെപി.യെയല്ല, ഇടതുപാര്‍ട്ടികളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നതായി സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും വിശദീകരിക്കുന്നു. പ്രതിപക്ഷം ചിതറിനിന്ന് മത്സരിച്ച 2014-ലെ ജനവിധിയിലുണ്ടായ തിരിച്ചടി കണക്കിലെടുത്ത് ഇക്കുറി പൊതുധാരണയുണ്ടാക്കി മത്സരിക്കാനായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ തീരുമാനം. എന്നാൽ ഇതെല്ലാം അവസാന നിമഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് ഇടതു നേതാക്കളുടെ അഭിപ്രായം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button