ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്‍മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു നരേന്ദ്ര മോദി
തീവ്രവാദത്തെ അതിന്റെ കേന്ദ്രത്തിലെത്തി തുടച്ചു നീക്കാന്‍ വേണ്ടിയാണ് ബാലാക്കോട്ടില്‍ ആക്രമണം നടത്തിയതെന്ന് മോഡി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചും മോദി പ്രചാരണ പരിപാടിയില്‍ പരാമര്‍ശിക്കുകയുണ്ടായി.
കോണ്‍ഗ്രസിന്റെ നാല് തലമുറകള്‍ പാവങ്ങള്‍ക്ക് ക്ഷേമം വാഗ്ദാനം നല്‍കിയിട്ടും ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മിനിമം വരുമാനം പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ ഈ വാക്കുകള്‍.ചൗക്കിദാര്‍ എന്ന വിളിക്ക് പിന്നിലെ ആദര്‍ശം വ്യാപിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നതായും മോദി പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് തന്നെ രാജ്യത്തിന്റെ കാവല്‍ക്കാരനാക്കിയ ജനങ്ങളോടുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും നിറവേറ്റുമെന്നും മോദി പറഞ്ഞു.മോദിയുടെവീഡിയോ കോണ്‍ഫറന്‍സിംഗ് രാജ്യത്തെ 500 കേന്ദ്രങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തു.
Post Your Comments