കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട സൗരോർജ പ്ലാന്റും പ്രവർത്തനം തുടങ്ങിയതോടെ വൈദ്യുതി ഉത്പാദനം ഇരട്ടിയായെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്. മുട്ടം യാർഡിലെ നാലു ഹെക്ടർ ചതുപ്പ് നിലത്താണ് സോളാർ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.ഈ പ്ലാന്റിൽ നിന്നു 2719 കിലോവാട്ട് അധിക വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
ആകെ ഉത്പാദനം പുതിയ പ്ലാന്റുകൂടി പ്രവർത്തനക്ഷമമായതോടെ 5389 കിലോവാട്ട് ആയി. 40 ശതമാനം വൈദ്യുതി സൗരോർജത്തിൽ നിന്നു മാത്രമായി കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നുണ്ട്. ഒരു വർഷം കൊച്ചി മെട്രോയുടെ വൈദ്യുതി ചെലവ് 10 ശതമാനം കുറയ്ക്കാനാകുമെന്നും മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു .
Post Your Comments