തിരുവനന്തപുരം: കടുത്ത ചൂട് സംസ്ഥാനത്ത് തുടരുമ്പോൾ ഇന്നലെ 35 പേര്‍ക്കുകൂടി സൂര്യാഘാതമേറ്റു. കഴിഞ്ഞ ഒരു മാസമായി 721 പേർക്കാണ് പൊള്ളലേറ്റത്. എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം 13 പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുള്ള പൊള്ളലും 20 പേര്‍ക്ക് ശരീരത്തില്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടു.
കൂടാതെ ആലപ്പുഴയിൽ നാല് പേർക്ക് പൊള്ളലേറ്റു. കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് സൂര്യാഘാതം മൂലം പൊള്ളൽ ഏൽക്കേണ്ടി വന്നത്. ആശങ്കക്ക് നേരിയശമനം ഉണ്ടായിട്ടുണ്ടെങ്കിലും മുൻ കരുതൽ ഒരാഴ്ചകൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. സൂര്യാഘാതം ഏൽക്കാതെ ഒരാഴ്ച കൂടി സൂക്ഷിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
Post Your Comments