തളിപ്പറമ്പ്: ഡോക്ടർക്ക് നേരെ സദാചാര ആക്രമണം നടന്ന സംഭവം, സദാചാര ഗുണ്ടാ ആക്രമത്തിൽ ഡോക്ടർക്ക് പരിക്കേറ്റ സംഭവത്തിൽ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു. തൃച്ചംബരം മംഗളാറോഡിലെ കൊടക്കാടൻ വീട്ടിൽ ഡോ.കെ.വി.പദ്മനാഭനാണ് (52) പരിക്കേറ്റത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മംഗളാറോഡിലെ കൊടക്കാടൻ വീട്ടിൽ ഡോ.കെ.വി.പദ്മനാഭനെന്ന ഡോക്ടറെ കണ്ട് ചികിൽസ തേടാൻ ബന്ധുവായ സുജാത എന്ന സ്ത്രീ എത്തിയപ്പോഴാണ്സുരേഷ് എന്ന വ്യക്തിയും കണ്ടാലറിയാവുന്ന നാലംഗ സംഘവും ചേർന്ന് ഡോക്ടരുടെ വീട്ടിലെത്തി ബഹളം വച്ചത്.
സദാചാര ഗുണ്ടയിസം ചോദ്യം ചെയ്ത ഡോക്ടറെ സംഘം മർദ്ദിക്കുകയും ചെയ്തു. സുജാത സ്ഥിരമായി രാത്രി സമയത്ത് ഡോക്ടറെ കാണാൻ വരുന്നു എന്നാരോപിച്ചായിരുന്നു സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം.
Post Your Comments