
പുരി: സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് നേരെ ദുര്‍മന്ത്രവാദ പ്രയോഗം നടത്തി. ഒഡീഷയിലെ പുരിയില്‍ ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ് മന്ത്രവാദത്തിന് ഇരയായത്.
എന്നാൽ ആശുപത്രി അധികൃതർക്ക് വിഷയത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു.പ്രസിദ്ധനായ ഒരു ദുര്‍മന്ത്രവാദി മാനസിക രോഗത്തിന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാളെ പെൺകുട്ടിയുടെ മാതാപിതാക്കൾ കാണുകയും ചികിത്സ നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ സംഭവം നടക്കുന്നത് ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര റൗത്ത് അറിയിച്ചു. ഒഡീഷയിലെ പലസ്ഥലങ്ങളിലും ഇപ്പോഴും മന്ത്രവാദം നടക്കുന്നുണ്ട്.
Post Your Comments