![](/wp-content/uploads/2019/04/kerala-police.jpg)
തിരുവനന്തപുരം: ട്രോളുകളിലൂടെ നിയമങ്ങള്‍ പഠിപ്പിക്കുന്നതില്‍ മിടുക്കരാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്. രസകരവും നര്‍മ്മ രൂപേണയുമുള്ള പോസ്റ്റുകള്‍ കൊണ്ട് ജന മനസ്സ് ഇതിനോടകം ഇവര്‍ കീഴടക്കി. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഡ്രൈവിങ്ങിന് ചില കുറുക്കുവഴികള്‍ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഏവരെയും ഫൂള്‍ ആക്കിയിരിക്കുകയാണ് കേരള പൊലീസ്. തലക്കെട്ട് കണ്ട് വീഡിയോ തുറക്കുന്നവര്‍ക്ക് ‘നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിക്കുക എന്ന സന്ദേശമാണ്’ കാണാന്‍ കഴിയുന്നത്. എന്തായാലും ഈ വീഡിയോയും ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
https://www.facebook.com/keralapolice/videos/376622846259877/?t=0
Post Your Comments