Latest NewsCars

ഹോണ്ട സിവിക്ക് ഇന്ത്യയില്‍ കിടിലന്‍ സ്വീകരണം.

ഇന്ത്യയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിവിക്കിന്റെ പത്താം തലമുറയ്ക്ക് വന്‍ സ്വീകരണം. ഇതുവരെ 2,400 ബുക്കിങ്ങുകള്‍ സ്വന്തമാക്കിയെന്നാണു പുറത്ത് വരുന്ന കണക്കുകള്‍.

സിവിയുടെ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 17.69 ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പുകള്‍ക്ക് 20.49 ലക്ഷം രൂപ മുതലുമാണ് ഇന്ത്യയിലെ ഷോറൂം വില. ഇതുവരെയുള്ള 85 ശതമാനം ബുക്കിംഗും പെട്രോള്‍ എന്‍ജിന്‍ മോഡലിനാണ്. അതില്‍ തന്നെ 80 ശതമാനവും കാറിന്റെ മുന്തിയ പതിപ്പുകള്‍ തേടിയെത്തിയവരാണെന്നാണ് കണക്കുകള്‍.

കൂടുതല്‍ സ്പോര്‍ട്ടിയായാണ് പുതിയ സിവിക്കിന്റെ രൂപഭാവം. ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കിലെ പ്രത്യേകതകളാണ്.

ഹോണ്ട സിവിക്കിന്  എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, ക്രോമിയം ആവരണമുള്ള ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ പ്രത്യേകതകളാണ്.പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗത്തെ വേറിട്ടതാക്കുന്നു.

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് ഹോണ്ട സിവിക്കിന്റെ സുരക്ഷാമുഖം.

ഹോണ്ട സിവിക്കിന് 1.8 ലിറ്റര്‍ ഐവിടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകളുണ്ട്. പെട്രോള്‍ എന്‍ജിന് 138 ബിഎച്ച്പി കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് രണ്ടിലും. ഫെബ്രുവരി 15നാണ് ഹോണ്ട സിവിക്ക് വിപണിയിലെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button