Education & Career

അധ്യാപകർക്ക് അവധിക്കാല ഐ.ടി. പരിശീലനം

ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകർക്കായി നാല് ദിവസത്തെ പ്രത്യേക ഐ.ടി പരിശീലനം നൽകുന്നു. 3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37,500 ഓളം അധ്യാപകർക്ക് പരിശീലനം നൽകും. ഏപ്രിൽ 26 ന് ആരംഭിക്കുന്ന പരിശീലനങ്ങൾ മെയ് അവസാനവാരം വരെ നീണ്ടുനില്ക്കും. ഏപ്രിൽ 16 നകം അധ്യാപകർ രജിസ്റ്റർ ചെയ്യണം. കാഴ്ച്ചപരിമിതിയുള്ള അധ്യാപകർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കിയുള്ള ഐ.സി.ടി പരിശീലനവും ഒരുക്കിയിട്ടുണ്ട്.

പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് താല്പര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ (www.kite.kerala.gov.in) ) ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണ്. ഈ സംവിധാനം വഴി അധ്യാപകർക്ക് ഏത് ജില്ലയിലും പരിശീലനത്തിൽ പങ്കെടുക്കാം. ഓരോ ബാച്ചിലെയും നിശ്ചിത എണ്ണത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം നല്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button