ദുബായ്: യുഎഇയിൽ ഇന്ത്യക്കാരനു ജയിൽ ശിക്ഷ. തര്‍ക്കത്തിനിടെ ഹൃദയാഘാതമുണ്ടായി സുഹൃത്ത് മരിച്ച സംഭവത്തിലാണ് ഇന്ത്യക്കാരന് ദുബായ് കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചുത്.കോടതിയില്‍ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു വാദിച്ച ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്ന് സമ്മതിച്ചതിനാൽ 2000 ദിര്‍ഹം പിഴ ഈടാക്കാനും ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തുവാനും ഉത്തരവിൽ പറയുന്നു. വിധിക്കെതിരെ ഇയാള്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.
അല്‍ മുഹൈസിനയിലെ ലേബര്‍ ക്യാമ്പിൽ ജനുവരി 18നാണു സംഭവം നടന്നത്. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ സുഹൃത്ത് ബോധരഹിതനായി നിലത്തുവീണു.മറ്റ് തൊഴിലാളികള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തുടർന്ന് നടന്ന ഫോറന്‍സിക് പരിശോധനയില്‍ഹൃദയാഘാതമാണ് മരണ കാരണമെന്നും ഇയാള്‍ക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നെന്നും കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കിടുന്നത് കണ്ടുവെന്നും എന്നാല്‍ അല്‍പസമയം കഴിഞ്ഞ് ഒരാള്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതോടെ അല്‍ ഖുസൈസ് പൊലീസ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയുകയായിരുന്നു.
Post Your Comments