Latest NewsInternational

അനധികൃത കുടിയേറ്റം; മെക്‌സിക്കന്‍ അതിര്‍ത്തി അടുത്താഴ്ച്ച അടയ്ക്കുമെന്ന് ട്രംപ്

അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അധികൃതര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത ആഴ്ച അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടച്ചിടുമെന്ന കര്‍ശനമുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരത്തിലൊരു നീക്കം രണ്ട് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയേയും ബാധിച്ചേക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ തമാശ പറയുകയല്ലെന്നും ട്രംപ് താക്കീത് നല്‍കി.

ഫ്‌ളോറിഡയില്‍ മെക്‌സിക്കോയുമായുള്ള വാണിജ്യ ഇടപാടുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു യുഎസ് പ്രസിഡന്റ്. ഞങ്ങളത് ദീര്‍ഘകാലത്തേക്ക് അടയ്ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുന്ന കാര്യത്തില്‍ രണ്ട് വര്‍ഷമായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഇതിനാവശ്യമായ പണം ചെലവഴിക്കുന്നതില്‍ കോണ്‍ഗ്രസിന് താത്പര്മില്ല.

ഇതേത്തുടര്‍ന്ന് ഇടയ്ക്കിടെ അതിര്‍ത്തി അടയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കൃത്യമായ സമയക്രമം നല്‍കിയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്. മെക്‌സിക്കന്‍ ഫാക്‌റികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടൈ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നതാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാത്രമല്ല അമേരിക്കയിലാകമാനമുള്ള ബിസിനസിനെ ഈ നീക്കം ഏറെ പ്രതികൂലമായി ബാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button