ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം. രാഹുല്‍ വയനാട്ടില്‍ മത്സരിത്തുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. വയനാട്ടില്‍ കാലങ്ങളഴായി നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഇടതു പക്ഷത്തിനെതിരെയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയ്ക്കെതിരെയാണ് രാഹുല്‍ പോരാട്ടം നടത്തുന്നതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ അല്ല സ്ഥാനാര്‍ത്ഥി ആകേണ്ടിയിരുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരെയുള്ള മത്സരം ആകില്ലെന്നും, കേരളത്തില്‍ എല്‍ഡിഎഫും-യുഡിഎഫും തമ്മില്‍ മാത്രമാണ് മത്സരമെന്നും പിണറായി പറഞ്ഞു. അതല്ലെങ്കില്‍ രാഹുല്‍ ബിജെപി മത്സരിക്കുന്ന ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ വരുന്നത്. ഇടതുപക്ഷത്ത നേരിടാന്‍ വേണ്ടി മാത്രമാണെന്നും പിണറായി പറഞ്ഞു.
Post Your Comments