ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കും. എ.കെ ആന്റണി ഉള്‍പ്പെട്ട ഉന്നത സമിതിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്ന് എ.കെ ആന്റണി പറഞ്ഞു.
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഇടതിനോടുള്ള മത്സരമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലാണ് വയനാട്.
രാഹുലിന്റെ സ്ഥാനാര്ത്ഥിതത്വത്തില് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വെകുന്നതിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു.
Post Your Comments