Latest NewsKerala

വയനാട്ടില്‍ ഒരു തരത്തിലുമുള്ള ആശങ്കയുമില്ലെന്ന് പിണറായി

ബിജെപിയ്‌ക്കെതിരെയാണ് രാഹുല്‍ പോരാട്ടം നടത്തുന്നതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ അല്ല സ്ഥാനാര്‍ത്ഥി ആകേണ്ടിയിരുന്നത്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മ്ത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ അതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേഠിയില്‍ എംപിയായി തുടരുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ സാധിക്കാമോ എന്ന് പരിശോധിക്കാനാണ് രാഹുല്‍ മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും, ഇടതുപക്ഷത്തിനെതിരെ ആര് രംഗത്ത് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയ്‌ക്കെതിരെയാണ് രാഹുല്‍ പോരാട്ടം നടത്തുന്നതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ അല്ല സ്ഥാനാര്‍ത്ഥി ആകേണ്ടിയിരുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരെയുള്ള മത്സരം ആകില്ലെന്നും, കേരളത്തില്‍ എല്‍ഡിഎഫും-യുഡിഎഫും തമ്മില്‍ മാത്രമാണ് മത്സരമെന്നും പിണറായി പറഞ്ഞു. അതല്ലെങ്കില്‍ രാഹുല്‍ ബിജെപി മത്സരിക്കുന്ന ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ വരുന്നത്. ഇടതുപക്ഷത്ത നേരിടാന്‍ വേണ്ടി മാത്രമാണെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button