നെയ്യാറ്റിൻകര:കാവൽക്കാരും കൊള്ളക്കാരും തമ്മിലുള്ള യുദ്ധമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് . ദേശീയ ജനാധിപത്യ സഖ്യം നെയ്യാറ്റിൻകര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കൊലപാതികളും കൊള്ളക്കാരും ഒരു ഭാഗത്ത് മത്സരിയ്ക്കുമ്പോൾ എതിർ ഭാഗത്ത് ഭാരതത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും നിലകൊള്ളുന്ന കാവൽക്കാരെന്റെ ദൗത്യം ഏറ്റെടുത്തിരിയ്ക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥികളാണ് ഉള്ളത്. ഭാരതം ഒന്നടങ്കം നരേന്ദ്ര മോദിക്കൊപ്പം അണിചേരുമ്പോൾ കേരളവും അതിൽ അണിചേരുമെന്നതില്‍ മാറ്റമില്ല. യു ഡി എഫും എൽ ഡി എഫും അഡ്ജസ്റ്റ്മെൻറ് സ്ഥാനാർത്ഥികളെയാണ് തിരുവനന്തപുരത്ത് നിർത്തിയിരിയ്ക്കുന്നത്. എന്നാൽ യാതൊരു ജനതയ്ക്കും വ്യക്തമായി അറിയാവുന്ന ശുദ്ധമായ സ്ഥാനാർത്ഥിയാണ് കുമ്മനം രാജശേരൻ.യു ഡി എഫും എൽ ഡി എഫും വിശ്വാസ സമൂഹത്തേ ഒറ്റപ്പെടുത്തിയപ്പോൾ അന്നും ഇന്നും വിശ്വാസികൾക്കൊപ്പം നിന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥിയായ കുമ്മനം രാജശേഖരനെ വിജയിപ്പിയ്ക്കേണ്ട കടമ വിശ്വാസി സമൂഹത്തിനുണ്ടെന്നും എം.ടി.രമേഷ് പറഞ്ഞു .
ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ,ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് .സുരേഷ്, കാമരാജ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സനൽ കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമ ശേഖരൻ, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി രാജ്കുമാർ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി ഹരി, ഡോ. അതിയന്നൂർ ശ്രീകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.രഞ്ചിത്ത് ചന്ദ്രൻ, സംസ്ഥാന സമിതി അംഗം ചന്ദ്രകിരൺ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. പൂഴികുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, വൈസ്.പ്രസിഡന്റ് മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രൻ, ആലംപൊറ്റ ശ്രീകുമാർ, അരംഗമുഗൾ സന്തോഷ്, ചെങ്കൽ ഋഷികേശൻ, ഷിബുരാജ്കൃഷ്ണ, ശ്രീകുമാരിയമ്മ, ശ്രീലാൽ, രാമേശ്വരം ഹരി, ബിന്ദു, ജയ, കൂട്ടപ്പന മഹേഷ്, തിരുപുറം ബിജു , അരിവള്ളൂർ ഉണ്ണികൃഷ്ണൻ, നടരാജൻ, മണലൂർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു
Post Your Comments