Latest NewsKerala

രാഹുലിന്‍റെ മാസ് എന്‍ട്രി… മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പളളി

കൊച്ചി :  രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുളള കടന്ന് വരവ് മുഖ്യമന്ത്രിയുടെ സമനിലക്ക് ഭംഗം വരുത്തിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു കഴിഞ്ഞു. സിപിഐഎം പ്രത്യയ ശാസ്ത്രപരമായി പ്രതിസന്ധിയിലാണെന്നും മുല്ലപ്പളളി.

സിപിഐഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും വോട്ടെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രദേശിക പാര്‍ട്ടിയായി മാറുമെന്നും മുല്ലപ്പളളി പറ‍ഞ്ഞു. വയനാട്ടിലേക്കുളള രാഹുലിന്‍റെ കടന്ന് വരവ് പൊതുസമൂഹം സ്വാഗതം ചെയ്തുകഴി‍ഞ്ഞുവെന്നും പാര്‍ട്ടിനേതൃത്വം ഒന്നായി ചേര്‍ന്ന് ഒരേ സ്വരത്തിലെടുത്ത തീരുമാനമാണ് രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം.

പിണറായിയും കോടിയേരിയും മതേതര ബദലിന് തുരങ്കംവെച്ചു. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇരുവര്‍ക്കും. അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ ആര് ജയിക്കുമെന്ന് കോടിയേരി ചിന്തിക്കണം. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണി തയ്യാറാകണം.

എല്‍ഡിഎഫിനെയും ബിജെപിയെയും ഒരു പോലെ എതിര്‍ക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇന്ത്യ ഒന്നാണ് എന്ന സന്ദേശനമാണ് യുഡിഎഫിന് മുന്നിലുളളതെന്നും മുല്ലപ്പളളി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button