Latest NewsKerala

ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാവുന്നതില്‍ സന്തോഷം: കുഞ്ഞാലിക്കുട്ടി

രാഹുല്‍ ഗാന്ധി ജനങ്ങളുടെ ആഗഹം മാനിച്ചുവെന്നും നഷ്ടപ്പെട്ടുപോയ സമയം തിരിച്ച് പിടിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ ആഘോഷ പ്രകടനങ്ങളാണ് കേരളം ഒട്ടാകെ അരങ്ങേറുന്നത്. അതേസമയം ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാവുന്നതില്‍ സന്തോഷമുണ്ടെന്ന് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറം യുഡിഎഫ് സ്ഥാനാത്ഥി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ആവേശകരമായ തീരുമാനമാനം ആണെന്നും വയനാട് സീറ്റിന്റെ കാര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ജനങ്ങളുടെ ആഗഹം മാനിച്ചുവെന്നും നഷ്ടപ്പെട്ടുപോയ സമയം തിരിച്ച് പിടിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ മുസ്ലീം ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വയനാട് സീറ്റില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ എത് വിജയ സാധ്യതയെ ബാധിക്കുമെന്നും രാഹുല്‍ മത്സരിച്ചാലും ഇല്ലെങ്കിലും വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകണമെന്നും ലീഗ് അറിയിച്ചിരുന്നു. കൂടാതെ പ്രശ്‌നം സംബന്ധിച്ച് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നേരിട്ട് സന്ദേശവുമയച്ചിരുന്നു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button